Wednesday, February 10, 2010

പുന!സമാഗമം

രാസസങ്കലനങ്ങളും വിഘട്ടനങ്ങലും,
അജ്ജയ്യനെന്ന മിദ്ദ്യാധാരണയിൽ,പ്രപഞ്ചത്തെ പോലും നിർവചിക്കുന്നു മനുഷ്യർ..
കടന്നു പോവാനുള്ള ഒരു നിമിഷാർധം..
ജീവിതതോണി കടവത്തോ കടലിന്നഗാധതയിലൊ
നിർവചിക്കാൻ മറക്കുന്ന ,ഭയക്കുന്ന വെറും പദികർ,

നാളയെ നോക്കി മനകോട്ട കെട്ടുന്നതും ,
സഹചാരിയുടെ തോളമർതി പടികൾ കുതിക്കുന്നതും ....
കീറിയ മുഖപടത്തിൽ വഞ്ചന പൊതിയുന്നതും ,
വെറും നിസ്സഹയാതകൾ..

പ്രപഞ്ചത്തിനു, പരമാത്മാവിനു നിർവചനങ്ങൽ,
ജല ഘടകങ്ങളെ വിഭചിക്കുമ്പോൾ ഭൂമി ചോദിക്കുന്നു..
ഞാൻ ചുരത്തുന്ന അമ്രിതിന്റെ രുചിയെന്തു??

ബന്ധങ്ങൽ ബന്ധനങ്ങളാവുംബോൾ വെന്തു നീറുന്ന ഹ്രിദയ തലത്തിൽ,
പനിനീരായി പെയ്തിറങ്ങുന്ന പ്രണയം ആരായുന്നു..
എന്താണെനിക്കൊരു നിർവചനം? ?

വേദനയുദെ വർത്തമാനങ്ങളിൽ വെന്തുരുകുംബോൾ ,
ഇഴയുന്ന പ്രാണന്റെ ഇഴകൾ കോർത്തു ,
കണ്ണീരിൽ കുതിരാൻ ,വിയർപ്പിൽ നനയാൻ ,
ചിരികളിൽ പൊതിയാൻ നെഞ്ചിൽ നീ അടയിരിക്കുന്നു.

അബോധ തലങ്ങളിൽ എന്നെ തള്ളുംബോൾ
ഒരായിരം ശൂലമുനകൽ നിന്റെ ഹ്രിദയത്തിലാഴ്ത്തി..
വേദനയിൽ പിടഞ്ഞു എന്നിലേക്കു തിരികെയെത്തുന്നു..
ഒരു ചുംബനത്തിന്റെ മാസ്മരികതയിൽ മുറിവുകളായിരമുണക്കുന്നതും നീ തന്നെ...

വിദുരയായ നിന്നിൽ ഞാൻ അല്ലാതെ ആരു കുടിയിരിക്കാൻ.
പടിയടച്ചു പിണ്ടം വച്ചു വേദജലം തളിച്ചാലും
ഒരു പുഞ്ചിരിയായി നിന്റെ ഹ്രിദയാന്തരാളത്തിൽ അലിയുന്നു ഞാൻ.

എന്നെ നിർവചിക്കാൻ കിതച്ചു തളരാതെ
എന്നിലെ നീയായി നിന്നിലെ ഞാനായി കൈ കോർക്കാം,
രംഗബോധമില്ലാത്തവൻ കൈ പിടിക്കാൻ വരും വരെ...

Monday, February 8, 2010

ഒരു വികട കവി(ത)!!

ആഗ്രഹിച്ചതൊന്നും കിട്ടാതായപ്പോൾ
കിട്ടാത്തവയേ മറക്കൻ സ്രമിച്ചു
ഏറ്റവും നെറികെട്ടവനായ മനസ്സിനേ,
ചങ്ങലക്കിട്ടു..

ലോകം ചിരിച്ചു, പരിഹാസത്തോടെ ,
ആർപ്പു വിളിച്ചു ,ചങ്ങലക്കിട്ടവൻ...ഭ്രാന്തൻ ......
ലോകത്തേ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു...
ആഗ്രഹിച്ചതെല്ലാം മൂന്നക്ഷരത്തിൽ നേടിയവന്റെ ചിരി..